ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് ഇൻഫിനിക്സ് S4 സ്മാർട്ട് ഫോണുകൾ .ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ ലാഭകരമായ ഒരു സ്മാർട്ട് ഫോൺ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഇൻഫിനിക്സിന്റെ ബാൻഡും പുറത്തിറങ്ങുന്നുണ്ട് .
കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഇത് ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.2 ഇഞ്ചിന്റെ HD പ്ലസ് ഡ്രോപ്പ് Notch സ്‌ക്രീനുകളാണ് ഇൻഫിനിക്സ് S4 മോഡലുകൾക്കുളത് .കൂടാതെ 720 * 1520 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .19.9 ഡിസ്‌പ്ലേ റെഷിയോ തന്നെയാണ് ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഹെലിയോ P22 ഒക്ടാ കോർ പ്രോസസറുകളിലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
നിലവിൽ ഒരു വേരിയന്റ് മാത്രമാണ് ലഭ്യമാകുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .256 ജിബിവരെയാണ് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനം എന്നിവയും ഈ ഫോണുകൾക്കുണ്ട് .കൂടാതെ ബാറ്ററി ലൈഫിലും മികവ് പുലർത്തിയിരുന്നു .4000mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 3.5 mm ഓഡിയോ ജാക്ക് ,FM ,OTG എന്നിവയും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .AI ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ബഡ്ജറ്റ് റെയിഞ്ചു സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ AR സ്റ്റിക്കേഴ്സ് ,AI പോർട്ട്ടെയ്റ്റ് ,,AI HDR ,AI ബ്യുട്ടി ,,AI ബൊക്കെ എഫക്ട് ,ബ്ലൂ സ്കൈ ,എന്നിവയും ഈ ക്യാമറകളുടെ സവിശേഷതകളാണ് .ഇതിന്റെ വിപണിയിലെ വില 8999 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .