സ്റ്റൈലിഷ് രൂപകല്പനയിൽ Infinix Note 7, Note 7 Lite ഫോണുകൾ പുറത്തിറക്കി

Updated on 07-Apr-2020
HIGHLIGHTS

കൊറോണയ്ക്ക് ഇടയിലും Infinix Note 7, Note 7 Lite ഫോണുകൾ എത്തി

കൊറോണയെ മറികടന്നു ഇപ്പോൾ ഇൻഫിനിക്സിന്റെ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Infinix Note 7, Note 7 Lite എന്ന രണ്ടു മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ നടക്കുന്ന തീയതിയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

Infinix Note 7-സവിശേഷതകൾ 

6.95 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G70 ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് 2TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Infinix Note 7 സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ മെയിൻ ക്യാമറ (primary sensor) + 2 മെഗാപിക്സലിന്റെ (macro sensor ) + 2 മെഗാപിക്സലിന്റെ (depth sensor ) + ലോ ലൈറ്റ് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .

അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 18Wന്റെ ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .

INFINIX NOTE 7 LITE-സവിശേഷതകൾ 

6.66 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 90.5 (screen to body ratio) ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio P22  ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 48 മെഗാപിക്സലിന്റെ AI ക്വാഡ് ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .
അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :