ഇൻഫിനിക്സിന്റെ സ്റ്റൈലിഷ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ഇൻഫിനിക്സിന്റെ സ്റ്റൈലിഷ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
HIGHLIGHTS

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇൻഫിനിക്സ് നോട്ട് 7 എന്ന മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

സെപ്റ്റംബറിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സ് ഇതാ പുതിയ സ്മാർട്ട് ഫോണുകളുമായി വീണ്ടും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഇൻഫിനിക്സിന്റെ നോട്ട് 7 എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസൈൻ കൂടാതെ ബാറ്ററി ലൈഫ് ആണ് .48 മെഗാപിക്സൽ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Infinix Note 7-സവിശേഷതകൾ 

6.6 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .മീഡിയടെക്കിന്റെ MediaTek Helio P22 പ്രോസ്സസറുകളിലാണ് Infinix Note 7 എന്ന സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ Infinix Note 7 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും

ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ + ഡെഡികേറ്റഡ് ലോ ലൈറ്റ് വീഡിയോ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ന്റെ (supports 18W fast-charging ) ബാറ്ററി കരുതില്ലെന്ന് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചു മറ്റു സൂചനകൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo