ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Infinix Note 12 (G96) കൂടാതെ Infinix Note 12 VIP എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ വരെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Helio G96 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
കൂടാതെ 8 ജിബിയുടെ റാംമ്മിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .108 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്ത് .കൂടാതെ 120W ഫാസ്റ്റ് ഹൈപ്പർ ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് $300 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 23000 രൂപയ്ക്ക് അടുത്തുവരും .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ 60Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Helio G88 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
50 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് $200 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 15000 രൂപയ്ക്ക് അടുത്തുവരും .