ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Infinix Note 12 TURBO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Infinix Note 12 TURBO എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ HD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Mediatek Helio G96 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + എ ഐ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .14999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .