ഞെട്ടിക്കുന്ന വില ;32 ഇഞ്ചിന്റെ HD LED ടിവി ഇതാ ഈ വിലയ്ക്ക് പുറത്തിറക്കി
ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ടെലിവിഷനുകൾ വിപണിയിൽ എത്തി
32 ഇഞ്ചിന്റെ ടെലിവിഷനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഇതാ ഇൻഫിനിക്സിന്റെ പുതിയ LED ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു .Infinix 32 Inch HD Ready LED Smart Linux TV എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .ഈ Infinix 32 Inch HD Ready LED Smart Linux TV ടെലിവിഷനുകളുടെ വില വരുന്നത് 8999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Infinix 32 Inch HD
സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 1366 x 768 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20 Wസൗണ്ട് ഔട്ട് പുട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .MP3, M4A, WAV, RM, AC3, FLAC, OGG, AAC എന്നി ഫോർമാറ്റുകൾ ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Quad Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 4 ജിബിയുടെ മെമ്മറിയും ഇതിൽ ലഭിക്കുന്നതാണ്.Youtube, Prime Video, Zee 5, Aaj Tak, Sony LIV, Eros Now, Hungama, Plex, YuppTV അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .
എന്നാൽ ഈ ടെലിവിഷനുകളിൽ Disney+Hotstar കൂടാതെ Netflix എന്നി ആപ്ലികേഷനുകൾ സപ്പോർട്ട് ആകുകയില്ല .1N LED TV, 1N Remote Control, 2N Base, 4N Screws, 1N User Manual, 1N Warranty Card, 1N Stand Installation എന്നിവയാണ് ഇതിന്റെ ബോക്സിൽ ലഭ്യമാകുന്നത് .8999 രൂപയാണ് വില വരുന്നത് .