INFINIX HOT 9 PRO vs MOTO G8 POWER LITE ;ഫീച്ചർ താരതമ്മ്യം നോക്കാം
INFINIX HOT 9 പ്രൊ -സവിശേഷതകൾ നോക്കാം
6.60 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 720×1600 പിക്സൽ റെസലൂഷനും കൂടാതെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ MediaTek Helio P22 (MT6762) ലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബി 64 ജിബി വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs. 9,499 രൂപയാണ് വില വരുന്നത് .
MOTO G8 POWER LITE HARDWARE SPECS AND FEATURES
6.5-inch HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ HD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് MediaTek Helio P35 പ്രോസസറുകളിലാണ് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് .
256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ MOTOROLA MOTO G8 POWER LITE സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE, Bluetooth 4.2 ,3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .