10000 രൂപ റെയിഞ്ചിൽ ഫോൺ നോക്കുന്നവർക്ക് INFINIX HOT 9 പ്രൊ ഇപ്പോൾ വാങ്ങിക്കാം

Updated on 05-Jun-2020
HIGHLIGHTS

5000mah ന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത്

കൂടാതെ 48 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും ഉണ്ട്

9499 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത്

ഇൻഫിനിക്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ നോക്കാവുന്ന രണ്ടു മോഡലുകൾ കൂടിയാണ് ഇൻഫിനിക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന Infinix Hot 9 Pro, Infinix Hot 9 ഫോണുകൾ .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ഇതിൽ Infinix Hot 9 Pro ഫോണുകളുടെ ആദ്യ സെയിൽ നാളെ ആരംഭിക്കുന്നതാണ് .

INFINIX HOT 9 പ്രൊ -സവിശേഷതകൾ നോക്കാം

6.60 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 720×1600 പിക്സൽ റെസലൂഷനും കൂടാതെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ MediaTek Helio P22 (MT6762) ലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബി 64 ജിബി വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs. 9,499 രൂപയാണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :