6999 രൂപയ്ക്ക് ട്രിപ്പിൾ ക്യാമറയിൽ ഇൻഫിനിക്സ് ഹോട്ട് 8 vs 5999 രൂപയുടെ റിയൽമി C2

6999 രൂപയ്ക്ക് ട്രിപ്പിൾ ക്യാമറയിൽ ഇൻഫിനിക്സ്  ഹോട്ട് 8 vs 5999 രൂപയുടെ റിയൽമി C2
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന രണ്ടു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇൻഫിനിക്സിന്റെ ഹോട്ട് 8 എന്ന സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ C2 എന്ന സ്മാർട്ട് ഫോണുകളും .ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ റിയൽമി മോഡലുകൾ ഡ്യൂവൽ പിൻ  ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം 

ഇൻഫിനിക്സ്  ഹോട്ട് 8

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.52 HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Helio P22 (MTK6762) Quad Core 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ് ട്രിപ്പിൾ ക്യാമറ ഫോൺ ആണിത് .

ആൻഡ്രോയിഡിന്റെ Android Pie 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ  വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത്  .4  ജിബിയുടെ റാം മ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256  ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .സെൽഫിയിൽ  LED ഫ്ലാഷും ലഭിക്കുന്നതാണ് .3G, 4G VOLTE, 4G, 2G എന്നി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .രണ്ടു വൃത്യസ്‍ത നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റിയൽമിയുടെ C2 

6.1  ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ MediaTek Helio P22 പ്രോസസറിലാണ്  പ്രവർത്തിക്കുന്നത് .എന്നാൽ റിയൽമിയുടെ സി 1 മോഡലുകൾ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയAndroid v9.0 (Pie)ഇതിൻെറ പ്രവർത്തനം .

ഇപ്പോൾ രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മിൽ 32 ജിഐബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .4000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo