ഇൻഫിനിക്സിന്റെ ഹോട്ട് 8 vs റിയൽമിയുടെ 3ഐ ;ബഡ്ജറ്റ് ഫോണുകളുടെ താരതമ്മ്യം

ഇൻഫിനിക്സിന്റെ ഹോട്ട് 8 vs റിയൽമിയുടെ 3ഐ ;ബഡ്ജറ്റ് ഫോണുകളുടെ താരതമ്മ്യം

 

ഇന്ത്യൻ വിപണിയിൽ 8000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് റിയൽമിയുടെ 3ഐ കൂടാതെ ഇൻഫിനിക്സിന്റെ ഹോട്ട് 8 .7999 രൂപയാണ് റിയൽമിയുടെ 3ഐ എന്ന സ്മാർട്ട് ഫോണുകളുടെ വരുന്നത് .എന്നാൽ ഇൻഫിനിക്സിന്റെ ഹോട്ട് 8  ഫോണുകൾക്ക് 6999 രൂപയും ആണ് വരുന്നത് .

റിയൽമിയുടെ 3ഐ ,വില 7999 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P60 Octa Core 2.0 GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ 9പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഡ്യൂവൽ സിം + മെമ്മറി കാർഡ് സ്ലോട്ട് ആണ് ഇതിനുള്ളത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് റിയൽമി 3ഐ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .4230 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ്അൺലോക്ക് സംവിധാനങ്ങളും ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടതാണ് .

ഡയമണ്ട് ബ്ലാക്ക് ,ഡയമണ്ട് ബ്ലൂ ,ഡയമണ്ട് റെഡ് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ഇൻഫിനിക്സിന്റെ ഹോട്ട് 8 ,വില 6999 രൂപ 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.52 HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Helio P22 (MTK6762) Quad Core 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ് ട്രിപ്പിൾ ക്യാമറ ഫോൺ ആണിത് .

ആൻഡ്രോയിഡിന്റെ Android Pie 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ  വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത്  .4  ജിബിയുടെ റാം മ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256  ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .സെൽഫിയിൽ  LED ഫ്ലാഷും ലഭിക്കുന്നതാണ് .3G, 4G VOLTE, 4G, 2G എന്നി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .രണ്ടു വൃത്യസ്‍ത നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo