മുന്നിലും പിന്നിലും 13MP + 2MP ക്യാമറ കൂടാതെ 4ജിബിയുടെ റാംമ്മിൽ Infinix Hot 7 എത്തി ,വില 7999 രൂപ

Updated on 25-Jul-2019
HIGHLIGHTS

 

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സ്മാർട്ട് ഫോണുകളാണ് ഇൻഫിനിക്സ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറയിലും ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇൻഫിനിക്സിൽ നിന്നും വിപണിയിൽ ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്  Infinix Hot 7 എന്ന സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് മുന്നിലും പിന്നിലും ലഭിക്കുന്ന ഡ്യൂവൽ ക്യാമറകൾ തന്നെയാണ് .7999 രൂപയാണ് ഇതിന്റെ വിലവരുന്നത് .

6.19 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ്  Infinix Hot 7 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .Helio P25 (MTK6757CD) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ Pieയിൽ തന്നെയാണ് Infinix Hot 7 എന്ന സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളാണ് ഇതിനുള്ളത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നല്കിയിരിക്കുന്നത് .അതുപോലെ തന്നെ 4000 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 7350 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും &  No cost EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .ICICI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ & Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ  ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :