കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളോടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Infinix Hot 7 Pro.ഇൻഫിനിക്സിന്റെ S4 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കുന്ന മോഡൽ കൂടിയാണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ റാംമ്മുമാണ് .മുന്നിലും കൂടാതെ പിന്നിലും 13 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാംമ്മും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .9999 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
6.19 ഇഞ്ചിന്റെ HD പ്ലസ് notch ഡിസ്‌പ്ലേയിലാണ് Infinix Hot 7 Pro സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മെമ്മറി കാർഡ് വഴി ഇതിന്റെ മെമ്മറി 256 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .2.5D ഗ്ലാസ് മെറ്റൽ യൂണി ബോഡിയിലാണ് ഇതിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത് .
മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Helio P22 (MTK6762) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie യിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതും .ബ്രൗൺ ,ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .
ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് 4000 mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 9,999 രൂപയാണ് .