ഇന്ത്യൻ വിപണിയിൽ ഇതാ ഇൻഫിനിക്‌സിന്റെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി നാളെ പുറത്തിറങ്ങുന്നു .ഇൻഫിനിക്സ് ഹോട്ട് 12 പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ എത്തുന്നതാണ് . ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ ഉള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി കരുത്തിൽ ആണ് വിപണിയിൽ എത്തുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക .
അതുപോലെ തന്നെ ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു പ്രോസ്സസറുകൾ തന്നെയാകും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകുക .ഈ ഫോണുകളുടെ കുറച്ചു ഫീച്ചറുകളും മറ്റു ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .ലോഞ്ച് ആയതിനു ശേഷം ഫ്ലിപ്പ്കാർട്ടിൽ തന്നെയാണ് ഈ ഫോണുകളുടെ സെയിൽ നടക്കുക .