ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . Infinix HOT 11 2022 എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത മാസ്സം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചുഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ 48 മെഗാപിക്സൽ ക്യാമറകളിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.8 HD+ LCD IPS ഇൻ സെൽ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുക .1640 x 720 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ UniSoC T700 പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .ഒരു ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീഷിക്കാവുന്ന ഫോൺ ആയിരിക്കും .
ആൻഡ്രോയിഡിന്റെ Android 11 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4 ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽവരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് എത്തുക .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും പ്രതീക്ഷിക്കാവുന്നതാണ് .