Infinix Hot 11 2022 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Infinix Hot 11 2022 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Infinix HOT 11 2022 ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നത്

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . Infinix HOT 11 2022 എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത മാസ്സം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചുഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ 48 മെഗാപിക്സൽ ക്യാമറകളിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

 Infinix HOT 11 2022 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.8  HD+ LCD IPS ഇൻ സെൽ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുക  .1640 x 720 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്  .കൂടാതെ UniSoC T700  പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്  .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .ഒരു ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീഷിക്കാവുന്ന ഫോൺ ആയിരിക്കും .

ആൻഡ്രോയിഡിന്റെ Android 11  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4  ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽവരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും  .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ്  .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ്  .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിൽ ആണ് എത്തുക  .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ   പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും പ്രതീക്ഷിക്കാവുന്നതാണ്  .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo