10000 രൂപയ്ക്ക് താഴെ ഫോണുകൾ നോക്കുന്നവർക്കായി ഇതാ

10000 രൂപയ്ക്ക് താഴെ ഫോണുകൾ നോക്കുന്നവർക്കായി ഇതാ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ

ഇൻഫിനിക്സ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപവരെ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .മെയ് 10 മുതൽ മെയ് 14 വരെയുള്ള ദിവസ്സങ്ങളിൽ ആണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ ഓഫറുകളിൽ ലഭിക്കുന്നത് .Infinix ഹോട്ട് 11  എന്ന സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Infinix Hot 11  സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ 6.6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും കൂടാതെ 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രോസ്സസറിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സൽ + ഡെപ്ത് ലെൻസുകൾ  ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5200 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് വിലവരുന്നത് .കൂടാതെ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo