പുതിയ ഇൻഫിനിക്സ് ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
INFINIX BAND 5 ഇന്ത്യൻ വിപണിയിൽ എത്തി ;വില 1799 രൂപ
ഷവോമിയുടെ പുതിയ ബാൻഡുകൾക്ക് പിന്നാലെ ഇതാ പുതിയ ബാൻഡുകളുമായി ഇൻഫിനിക്സ് എത്തിയിരിക്കുന്നു .INFINIX BAND 5 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഡിസംബർ 3 മുതൽ ഈ ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .ബ്ലാക്ക് ,ബ്ലൂ കൂടാതെ റെഡ് എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
1799 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് ഇത് സെയിലിനു എത്തുന്നത് . മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ 0.96 ഇഞ്ചിന്റെ IPS ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 5 മുതൽ 7 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .
ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബാൻഡ് ആണിത് .ഷവോമിയുടെ Mi Band 3i എന്ന മോഡലുകൾക്ക് സമാനമായ സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഡിസംബർ 5 നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതാണ് .