9000 രൂപയ്ക്ക് താഴെ ഫോണുകൾ നോക്കുന്നവർക്കായി ഇതാ ഫ്ലിപ്പ്കാർട്ടിൽ

Updated on 04-Jun-2022
HIGHLIGHTS

Infinix Hot 12 Play സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിലൂടെ

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി .Infinix Hot 12 Play എന്ന സ്മാർട്ട് ഫോണുകൾ  ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 9000 രൂപയ്ക്ക് താഴെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .Infinix Hot 12 Play എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Infinix Hot 12 Play

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.82 ഇഞ്ചിന്റെ IPS TFT ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ 720×1612 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 90Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 13 മെഗാപിക്സലിന്റെ മെയിൻ + എ ഐ ലെൻസുകൾ എന്നിവ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് Unisoc T610 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .6000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് 8499 രൂപയാണ് .Infinix Hot 12 Play എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :