ഇന്ത്യയിലെ പ്രഥമ സോവീ എക്‌സ്പീരിയന്‍സ് സോണ്‍ കേരളത്തിൽ
ഗെയിമിംഗ് അനുഭവം കൂടുതല്‍ ലഭ്യമാക്കാനും വൈയക്തികമാക്കാനുമുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ- സ്‌പോര്‍ട്‌സ് വിപണിയെ തൃപ്തിപ്പെടുത്തുന്ന നൂതന മാര്‍ഗ്ഗമായി സോവീ എക്‌സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും.
ഡല്‍ഹി, മാര്‍ച്ച് 13, 2019- ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്‌സുമായി സഹകരിച്ച്, ബെന്‍ക്യു സോവീ (BenQ ZOWIE) ഇന്ത്യയിലെ പ്രഥമ സോവീ എക്‌സ്പീരിയന്‍സ് സോണ്‍ (ZOWIE Experience zone) കൊച്ചിയില്‍ ആരംഭിക്കുന്നു. ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്‌സ് 2019 മാര്‍ച്ച് 13ന് ആരംഭിച്ച റീട്ടെയില്‍ ഗെയിമിംഗ് ഔട്ട്‌ലെറ്റിന്റെ ഭാഗമാണ് സോവീ എക്‌സ്പീരിയന്‍സ് സോണ്‍.
ഗെയിമിംഗ് അനുഭവം കൂടുതല്‍ ലഭ്യമാക്കാനും വൈയക്തികമാക്കാനുമുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ- സ്‌പോര്‍ട്‌സ് വിപണിയെ തൃപ്തിപ്പെടുത്തുന്ന നൂതന മാര്‍ഗ്ഗമായി സോവീ എക്‌സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും.
ബെന്‍ക്യു ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. രാജീവ് സിംഗ് പറഞ്ഞു: സോവീ ഉത്പന്നങ്ങളുടെ ജനകീയത സ്ഥിരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ലോകോത്തര ഉപഭോക്തൃ അനുഭവം ഉറപ്പുവരുത്തുന്നതിന് ഞങ്ങള്‍ ഒരു ചുവടുവെപ്പ് കൂടി നടത്തുകയാണ്. ഒരു മൂന്നാം കക്ഷിയുടെ ഉത്പന്ന വിശകലന അനുഭവത്തെ അവലംബിക്കാതെ, വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പായി, ഇ- സ്‌പോര്‍ട്‌സ് തത്പരര്‍ക്ക് ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുനോക്കാവുന്നതാണ്. ഞങ്ങളുടെ നിരവധി വാഗ്ദാനങ്ങളുമായി ഇടപഴകാന്‍ ഉപയോക്താക്കളെയും തത്പരരെയും സഹായിക്കാനുള്ള അനുഭവവേദ്യ സോണുകള്‍ ഇന്ത്യയിലുടനീളം പരിചയപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
എക്‌സ്എല്‍2546, എക്‌സ്എല്‍2720, എക്‌സ്എല്‍2411പി അടക്കമുള്ള എക്‌സ്എല്‍ സീരീസ് മോണിട്ടറുകളാണ് ചില്ലറ വില്‍പ്പന സ്റ്റോറിലെ സോവീഎക്‌സ്പീരിയന്‍സ് സോണില്‍ പ്രദര്‍ശിപ്പിക്കുക. 240എച്ച്ഇസഡ് (240Hz) വരെ സ്റ്റാറ്റിക് റിഫ്രഷ് റേറ്റും 1 എംഎസ് പ്രതികരണ സമയവും സംവിധാനിക്കപ്പെട്ടതാണ് സോവീ എക്‌സ്എല്‍ സീരീസ് മോണിട്ടറുകള്‍. സോവിയുടെ പുതുതായി ആരംഭിച്ച ആര്‍എല്‍2455എസ് കണ്‍സോള്‍ ഇ സ്‌പോര്‍ട്‌സ് മോണിട്ടറിന് 75എച്ച്ഇസഡ് (75Hz) റിഫ്രഷ് റേറ്റ് സ്റ്റാറ്റികും 1എംഎസ് പ്രതികരണ സമയവുമാണ് സവിശേഷതകള്‍. ഈ മോണിട്ടറും ഉപയോഗിച്ചുനോക്കാന്‍ ലഭ്യമാകും.
ഒരു ഗെയിമര്‍ അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ ഗെയിമര്‍ ആവശ്യപ്പെടുന്ന സവിശേഷതകളെല്ലാം ബെന്‍ക്യു സോവീ ഇസ്‌പോര്‍ട്‌സ് മോണിട്ടറുകളില്‍ സംവിധാനിച്ചിട്ടുണ്ട്. ചടുല നീക്കങ്ങള്‍ക്കൊത്തുള്ള ഗെയിമിംഗ് സമയത്തെ സവിശേഷ വ്യക്തത പരിപാലിക്കുന്ന അതിപ്രധാന സവിശേഷതയാണ് എക്‌സ്‌ക്ലൂസീവ് ഡൈനാമിക് അക്യുറസി (DyACTM). സുന്ദരമായ അനുഭവം ഇത് നല്‍കുന്നു. ഇഷ്ടപ്പെട്ട നിറം സുഗമമായി നല്‍കാന്‍ സഹായിക്കുന്ന ക്രമീകരിക്കാവുന്ന സവിശേഷതയാണ് കളര്‍ വൈബ്രന്‍സ്. പശ്ചാത്തലത്തില്‍ നിന്ന് ചെറിയ ലക്ഷ്യങ്ങളെ പോലും ഇത് വേര്‍തിരിക്കുന്നു. അങ്ങിനെ, സുഗമമായും സൂക്ഷ്മമായും ലക്ഷ്യത്തെ പിന്തുടരാം. തെളിച്ചമുള്ള സ്ഥലം കൂടുതല്‍ പ്രദര്‍ശിപ്പിക്കാതെ ഇരുണ്ട ദൃശ്യങ്ങളിലെ കാഴ്ചാ വ്യക്തതക്കുള്ള ബ്ലാക് ഇക്വാളിസറും (Black eQualizer) മോണിട്ടറിലുണ്ട്. ഇതിലൂടെ ഗെയിമര്‍ക്ക് ലക്ഷ്യങ്ങള്‍ എളുപ്പം നേടാന്‍ സാധിക്കുകയും ഗെയിം കളിക്കുന്ന സമയത്ത് കാഴ്ചാ സുഖവും ലഭിക്കും.
മൗസ്, മൗസ്പാഡുകള്‍, സിലരിറ്റസ് II (Celeritas II) കീബോര്‍ഡ്, കാമേഡ് (CAMADE), വൈറ്റല്‍ (Vital) തുടങ്ങിയവ അടങ്ങുന്ന പൂര്‍ണ്ണ ഗെയിമിംഗ് ക്രമീകരണങ്ങളും സോവീ പ്രദര്‍ശിപ്പിക്കും. വളരെ ജനകീയമായ ഇസി1-ബി ഇസി2-ബി സിഎസ്ജിഒ എഡിഷനോടു കൂടിയ ഇസി, എഫ്‌കെ, ഇസഡ്എ സീരിസുകള്‍ ഉള്‍പ്പെടുന്നതാണ് മൗസ്. വലതുകൈക്ക് കൂടുതല്‍ സ്വാധീനമുള്ള ഉപയോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇസി-ബി (സിഎസ്ജിഒ പതിപ്പ്) മൗസ്. കൈത്തണ്ടയുടെ ചലനങ്ങള്‍ക്ക് വലിയ വിശാലത ഇത് നല്‍കുന്നു. മൗസിന്റെ വലതുഭാഗത്തെ രൂപം നല്ലതുപോലെ ഉരുണ്ടിട്ടാണ്. മൗസ് സുഗമമായി ചലിപ്പിക്കാന്‍ ഉപയോഗിക്കുന്നയാളുടെ വിരലറ്റങ്ങള്‍ മൗസിനെ പിടിക്കുന്നതിന്/ ആവരണം ചെയ്യുന്നതിന് സാധിക്കും. വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രണ്ടു വലുപ്പത്തിലാണ് 3360 സെന്‍സറോടു കൂടിയ ഇസി-ബി സീരിസ്. ജി-എസ്ആര്‍, പി-എസ്ആര്‍, ജി-റ്റിഎഫ്-എക്‌സ്, പി-റ്റിഎഫ്-എക്‌സ് എന്നിവ ഉള്‍പ്പെടുന്നതാണ് മൗസ്പാഡുകള്‍. സോവി ഏറ്റവും പുതുതായി ഇറക്കിയ ജി-എസ്ആര്‍-എസ്ഇ (ചുവപ്പ്)യും ഉപയോഗിച്ചുനോക്കാന്‍ ലഭ്യമാണ്.
കൂടുതല്‍ സൂക്ഷ്മമായ പ്രാഥമിക സഞ്ചാരം നടത്താന്‍ സാധിക്കുന്നതാണ് സോവി സിലരിറ്റസ് II (Celeritas II) . ഒരു പ്രവൃത്തി നടത്തുന്നതിന് മുമ്പ് കീക്ക് സഞ്ചരിക്കേണ്ട ദൂരം ആണിത്. കീ രണ്ടുവട്ടം അമര്‍ത്തുന്നത് ഒഴിവാക്കാന്‍ കളിക്കാരെ സഹായിക്കുന്ന ഒപ്റ്റിക്കല്‍ സ്വിച്ചുകളും ഇത് അവതരിപ്പിക്കുന്നു.
ഇതിന് പുറമെ, കാമേഡ്(CAMADE), വൈറ്റല്‍ (Vital) എന്നിവയും സോവീ പ്രദര്‍ശിപ്പിക്കും. സ്ഥല പരിമിതി, കേബിള്‍ പിണഞ്ഞിരിക്കുക തുടങ്ങി മൗസ് കേബിളിനുണ്ടാകുന്ന പ്രയാസങ്ങള്‍ക്കുള്ള പരിഹാരമാണ് കാമേഡ്. മാത്രമല്ല, എളുപ്പത്തിലുള്ള ഉപയോഗം, വ്യക്തിഗതമാക്കല്‍, സ്ഥിരമായ ശബ്ദ ഗുണം എന്നീ മൂന്നു ലക്ഷ്യങ്ങളുടെ സംയുക്തമാണ് ഇസ്‌പോര്‍ട്‌സിനുള്ള വൈറ്റല്‍ ഓഡിയോ സിസ്റ്റം. സൗണ്ട് കാര്‍ഡ് ഉപയോഗം ലളിതവും മികവറ്റുതമാക്കാന്‍ ഇത് ലക്ഷ്യംവെക്കുന്നു.
2019 മാര്‍ച്ച് 13 മുതല്‍ സോവീ എക്‌സ്എല്‍- സോണില്‍ നിന്നും വേഗത്തിലും സുഗമമായും സോവീ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുനോക്കാനും വാങ്ങാനും സാധിക്കും. എ1, എ2, ദിവ്യം ബില്‍ഡിങ്, എറണാകുളം, കൊച്ചി- 682 020 എന്നതാണ് എക്‌സ്പീരിയന്‍സ് സോണിന്റെ മേല്‍വിലാസം. ദിവസവും രാവിലെ 10 മുതല്‍ രാത്രി 7 വരെ (ഞായര്‍ ഒഴികെ) സോണ്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +919599002285.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഐടി ബിസിനസ്സ് പങ്കാളിയാണ് ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്‌സ്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈ സ്ഥാപനം ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. മേഖലാതല വിതരണക്കാരായ ഫോര്‍റണ്‍ കേരളത്തിലെ 14 ജില്ലകളില്‍ 11 ബ്രാഞ്ചുകളോടെ വ്യാപിച്ചുകിടക്കുന്നു.