പൊളിച്ചടുക്കുവാൻ 6ജി ഇന്ത്യയിൽ ;6ജി സൗകര്യങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കും

Updated on 24-May-2022
HIGHLIGHTS

2030ഓടെ ഇന്ത്യയിൽ 6ജി സേവനങ്ങൾ ലഭ്യമാക്കും എന്ന് പ്രധാനമന്ത്രി

ഈ വർഷം അവസാനത്തോടുകൂടി ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കും

ഇന്ത്യയിൽ ഈ വർഷം അവസാനത്തോടുകൂടി 5ജി സർവീസുകൾക്ക് തുടക്കം കുറയ്ക്കുന്നതാണ് .അടുത്ത വർഷം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 5ജി സർവീസുകൾ എത്തിക്കുവാനാണ് ശ്രമം .അതിന്നായി ടെലികോം കമ്പനികൾ അവരുടെ ട്രയൽ നടപടികൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ഇതാ ഇന്ത്യയിൽ 2030 നുള്ളിൽ തന്നെ 6ജി സർവീസുകൾ കൊണ്ടുവരും എന്നാണ് നമ്മുടെ പ്രധാന മന്ത്രി പറഞ്ഞിരിക്കുന്നത് .

5ജി സർവീസുകൾ എത്തുന്നതോടെ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ആകും എന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു .5ജി സർവീസുകൾ വരുന്നതോടെ സമ്പദ്ഘടനയ്ക്ക് വലിയ നേട്ടം ലഭിക്കും എന്നാണ് കരുതുന്നത് .ഇപ്പോൾ ഇന്ത്യയിൽ വൊഡാഫോൺ ഐഡിയ ,ജിയോ .എയർടെൽ തുടങ്ങിയ കമ്പനികളുടെ 5ജി ട്രയലുകൾ നടന്നുകഴിഞിരിക്കുന്നു .

5ജി ട്രയലില്‍ 5.92 ജിബിപിഎസ് ഡൗണ്‍ലോഡ് സ്പീഡുമായി Vi

ഇപ്പോള്‍  നടന്നു കൊണ്ടിരിക്കുന്ന  5ജി ട്രയലില്‍ 5.92 ജിബിപിഎസ്  എന്ന  നാഴികക്കല്ല്  പിന്നിട്ടതായി വോഡഫോണ്‍  ഐഡിയയും  എറിക്സനും പ്രഖ്യാപിച്ചു.  പൂനയിലെ  5ജി  ട്രയലിലാണ്  വി  ഈ പുതിയ  റെക്കോര്‍ഡ് സ്പീഡ് കൈവരിച്ചത്.  എറിക്സണ്‍ മാസിവ് എംഐഎംഒ റേഡിയോ, സ്റ്റാന്‍ഡലോണ്‍ ആര്‍ക്കിടെക്ചറിനും എന്‍ആര്‍-ഡിസി (പുതിയ റേഡിയോ-ഡ്യുവല്‍ കണക്റ്റിവിറ്റി) സോഫ്റ്റ്വെയറിനു വേണ്ടിയുള്ള എറിക്സണ്‍ ക്ലൗഡ് നേറ്റീവ് ഡ്യുവല്‍ മോഡ് 5ജി കോര്‍ എന്നിവ ഉപയോഗിച്ച് മിഡ്-ബാന്‍ഡ്, ഹൈ-ബാന്‍ഡ് 5ജി ട്രയല്‍ സ്പെക്ട്രം എന്നിവയുടെ സംയോജനത്തിലാണ് പരീക്ഷണം നടത്തിയത്.

വി അതിന്‍റെ വാണിജ്യ നെറ്റ്വര്‍ക്കില്‍ 5ജി വിന്യസിച്ചുകഴിഞ്ഞാല്‍ 5ജി സ്റ്റാന്‍ഡലോണ്‍ എന്‍ആര്‍-ഡിസി സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എആര്‍/വിആര്‍, 8കെ വീഡിയോ സ്ട്രീമിംഗ് പോലുള്ള ലേറ്റന്‍സി സെന്‍സിറ്റീവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കുമായി സേവനം ലഭ്യമാക്കാന്‍ വിയ്ക്ക് കഴിയും. നേരത്തെ പൂനയില്‍ വി 4 ജിബിപിഎസില്‍  ഏറെ വേഗത കൈവരിച്ചിരുന്നു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :