300 ഓളം ചൈനീസ് ഉത്പന്നങ്ങളുടെ ഡ്യൂട്ടി വർദ്ധിപ്പിക്കുവാനൊരുങ്ങി കേന്ദ്രസർക്കാർ

300 ഓളം ചൈനീസ് ഉത്പന്നങ്ങളുടെ ഡ്യൂട്ടി  വർദ്ധിപ്പിക്കുവാനൊരുങ്ങി കേന്ദ്രസർക്കാർ
HIGHLIGHTS

ചൈനയുടെ ഉത്പന്നങ്ങൾക്ക് ഇതാ ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം

300 ഓളം ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കുന്നു

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ചൈന ഫോണുകൾ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം ശക്തമായ രീതിയിൽ തന്നെ എത്തിയിരിക്കുന്നു .നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .

ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .ഇപ്പോൾ ചൈനയുടെ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ തീരുവ വർദ്ധിപ്പിക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത് .300 ഓളം ഉത്പന്നങ്ങൾക്കാണ് ഇത്തരത്തിൽ തീരുവ വർദ്ധിപ്പിക്കുന്നത് .എന്നാൽ ഇപ്പോൾ പുതിയ തീരുമാനങ്ങൾ BSNL  കൈകൊണ്ടിരിക്കുകയാണ് .

BSNL ന്റെ പുതിയ 4ജി സംവിധാങ്ങൾക്ക് ചൈനയുടെ ഒരു ഉപകാരങ്ങളും ഉപയോഗിക്കില്ല എന്നാണ് ഇപ്പോൾ കൈകൊണ്ടിരിക്കുന്ന തീരുമാനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ .സുരക്ഷാമുൻകരുതലുകൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇപ്പോൾ BSNL ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചനകൾ .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo