5G ;കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ ഇതാ 5ജി സർവീസ് എത്തുന്നു ?

5G ;കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ ഇതാ 5ജി സർവീസ് എത്തുന്നു ?
HIGHLIGHTS

ഇന്ത്യയിൽ 5ജി സർവീസുകൾക്ക് ഉടൻ തന്നെ തുടക്കംകുറിച്ചും

അതുപോലെ തന്നെ ബിഎസ്എൻഎൽ 4ജിയും ഉടൻ

ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന രണ്ടു സംഭവങ്ങൾ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകളും അതുപോലെ തന്നെ  5ജി സർവീസുകളും .5ജി സർവീസുകളും കൂടാതെ ബിഎസ്എൻഎൽ 4ജി സർവീസുകളും ഉടൻ തന്നെ സംഭവിക്കാം .ഇപ്പോൾ ഇതാ 5ജി സർവീസുകളുടെ കാര്യത്തിൽ കുറച്ചു സൂചനകൾ നൽകിയിരിക്കുന്നു .കമ്മ്യൂണികേഷൻ ,ഇലട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്കനോളജിസ് മിനിസ്റ്റർ അശ്വനി വൈഷ്ണവ് ആണ് ട്വിറ്റർ പേജിലൂടെ ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .5ജി പ്രധാന മന്ത്രി ശ്രി നരേന്ദ്ര മോഡി 5ജി സ്പെക്ട്രത്തിനുള്ള അനുമതി നൽകിയിരിക്കുന്നു .#BharatKa5G എന്ന ടാഗ് ലൈനോടുകൂടിയാണ് ഇത് എത്തുന്നത് .അതുപോലെ തന്നെ ഈ വർഷം പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ബിഎസ്എൻഎൽ 4ജി .

ബിഎസ്എൻഎൽ 4ജി സർവീസുകൾ 

ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

അതുപോലെ തന്നെ തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ട്രയലുകൾ നടത്തുക .ട്രയൽ ലോഞ്ചുകൾക്കായി കേരളത്തിന് 800 ടവറുകൾ നൽകുവാനുള്ള അനുമതി ലഭിച്ചട്ടുണ്ട് .ആഗസ്റ്റ് മാസ്സത്തിൽ ഇതിന്റെ ട്രയലുകൾ ഈ നഗരങ്ങളിൽ നടക്കുന്നതാണ് .

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

തിരുവനന്തപുരത്തു 296 ടവറുകൾ എറണാകുളം 275 ടവറുകൾ ,കോഴിക്കോട് 125 ടവറുകൾ ,കണ്ണൂർ 100 4ജി ടവറുകൾ എന്നിങ്ങനെയാണ് എത്തുക .വരും ദിവസ്സങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 

നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo