കഴിഞ്ഞ മാസ്സമായിരുന്നു ഇന്ത്യയിൽ ചൈനയുടെ 59 ആപ്ലികേഷനുകൾ നിരോധിച്ചിരുന്നത് .അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ ടിക്ക് ടോക്ക് എന്ന ആപ്ലിക്കേഷനുകളും ഉണ്ടായിരുന്നു .ഇപ്പോൾ ഇതാ വീണ്ടും ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ കൂടി ഇന്ത്യയിൽ നിരോധിക്കണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നു .
ഷവോമിയുടെ 141 ആപ്ലികേഷനുകൾ ഇത്തവണ ഇതിൽ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ .എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 47 ആപ്ലികേഷനുകൾ കൂടി നിരോധിച്ചിരിക്കുന്നു എന്നാണ്.TikTok Lite, Helo Lite, ShareIt Lite, Bigo Lite കൂടാതെ VFY Lite എന്നി ആപ്ലികേഷനുകൾ ആണ് ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും അപ്രതീക്ഷമായിരിക്കുന്നത് .
കൂടുതൽ ആപ്ലികേഷനുകൾ ഉടനെ ബാൻ ചെയ്യും എന്നതരത്തിൽ വാർത്തകളും വരുന്നുണ്ട് .അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന പബ്‌ജി ഗെയിം അടക്കം ഉണ്ട് എന്നതാണ്.ചൈനയുടെ 295 ആപ്ലികേഷനുകൾ കൂടി നിരോധിക്കണമെന്ന് ഐ ടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി എന്നതരത്തിലുള്ള വാർത്തകളാണ് ഈ നിമിഷങ്ങളിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .രണ്ടാം ഘട്ടത്തിൽ കൂടുതൽ ആപ്ലികേഷനുകൾ നിരോധിക്കുമെന്നാണ് കരുതുന്നത് .
അതിൽ പബ്‌ജി ,സിലി അടക്കമുള്ള ഗെയിം ,ആപ്ലികേഷനുകൾ ഉണ്ടാകും .ഷവോമിയുടെ കൂടുതൽ ആപ്ലികേഷനുകൾ ഫേസ്യു ആപ്ലികേഷനുകൾ എന്നിവ ഇത്തവണ നിരോധിച്ചേക്കും എന്നാണ് സൂചനകൾ . അതുപോലെ തന്നെ മറ്റു ചൈനീസ് ഗെയിമുകൾക്ക് ഇത്തവണ പിടി വീഴും .ജൂൺ മാസത്തിൽ ഇന്ത്യ ചൈനയിൽ ഉണ്ടായ പ്രേശ്നത്തിലായിരുന്നു ആദ്യം 59 ആപ്ളിക്കേഷനുകൾ നിരോധിച്ചിരുന്നത് .
ചൈനയുടെ മിക്ക ആപ്ലികേഷനുകൾക്കും ഇന്ത്യയിൽ ഉപഭോതാക്കൾ കൂടുതലായിരുന്നു .സുരക്ഷാ കണക്കിലെടുത്താണ് പുതിയ ആപ്കികേഷനുകളും ഗെയിമുകളും ഒക്കെ ഇനി നിരോധിക്കുന്നത്.