ഒറ്റ നോട്ടത്തിൽ പൊക്കോ തന്നെ ; വെറും 5999 രൂപയ്ക്ക് ഈ 4G VOLTE ഫോണുകൾ

Updated on 07-Jul-2020
HIGHLIGHTS

I Kall K201 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ 5999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിൽ നിന്നും

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ I Kall K201 എന്ന സ്മാർട്ട് ഫോണുകൾ .പോക്കോയുടെ അവസാനമായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളുടെ അതെ രൂപകല്പനയിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5999 രൂപയാണ് I Kall K201 എന്ന സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വലിയ ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രധാന സവിശേഷതകൾ നോക്കാം .6.26 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .കൂടാതെ 480 x 960 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Android Marshmallow Android Marshmallow 6.0 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

കൂടാതെ Quad Core പ്രോസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 16 ജിബിയുടെ സ്റ്റോറേജുകളിൽ  ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 3G, 4G VOLTE സപ്പോർട്ടും ലഭിക്കുന്നുണ്ട് .

3000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .5999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :