Vodafone,idea കൂടാതെ Airtel പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകൾ

Updated on 11-Nov-2019
HIGHLIGHTS

നിലവിൽ ലഭിക്കുന്ന ടെലികോം കമ്പനികളുടെ കുറച്ചു ഓഫറുകൾ നോക്കാം

 

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പ്രീ പെയ്ഡ് ഓഫർ ആണ് 39 രൂപയുടേത് .39 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 രൂപയുടെ ടോക്ക് ടൈം കൂടാതെ 300MBയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .

കൂടാതെ Rs 35, Rs 45, Rs 65, Rs 69, Rs 95, Rs 145 അതുപോലെ തന്നെ Rs 245  രൂപയുടെ ഓൾ റൗണ്ടർ പാക്ക് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നുണ്ട് .69 രൂപയുടെ പ്രീ പെയ്ഡ്  ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250 MB 2G/3G/4G ഡാറ്റയും കൂടാതെ 150 മിനുട്ട്  STD  ലോക്കൽ കോളുകളും കൂടാതെ നാഷണൽ SMS എന്നിവയും ലഭിക്കുന്നതാണ് .28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .

എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 599 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഇപ്പോൾ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവ ലഭിക്കുന്നു .കൂടാതെ 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നത് .Bharti AXA Life ഇൻഷുറൻസ് ആണ് ലഭിക്കുന്നത് .എന്നാൽ നേരത്തെ ഇത്തരത്തിലുള്ള ഇൻഷുറൻസ് ഓഫറുകൾ എയർടെൽ തന്നെ പുറത്തിറക്കിയിരുന്നു .

ഐഡിയ 100 % ക്യാഷ് ബാക്ക് ഓഫറുകൾ 

199 രൂപയുടെ ഓഫറുകളിൽ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 199 രൂപയുടെ റീച്ചാർജുകളിൽ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോൾ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നു .ഐഡിയായുടെ നിലവിൽ ലഭ്യമാകുന്ന മൂന്നു ഓഫറുകൾക്കാണ് ഇപ്പോൾ 100 ശതമാനം ക്യാഷ് ബാക്ക്  (TC )പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകൾക്കാണ് ഇപ്പോൾ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .അൺലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകൾ വഴിയോ അല്ലെങ്കിൽ ഐഡിയായുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :