വൊഡാഫോൺ ,ഐഡിയ ,എയർടെൽ ;വർദ്ധിപ്പിച്ച നിരക്കുകൾ ഇന്ന് മുതൽ

Updated on 03-Dec-2019
HIGHLIGHTS

 

എയർടെൽ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ പുതിയ  താരിഫ് പ്ലാനുകൾക്ക് പിന്നാലെ ഇതാ വൊഡാഫോണും ഐഡിയയും പുതിയ വർദ്ധിപ്പിച്ച താരിഫ് പ്ലാനുകൾ ഇന്ന് പുറത്തിറക്കുന്നു  .എന്നാൽ പുതിയ നിരക്കുകളിലാണ് ഈ ടെലികോം കമ്പനികൾ ഓഫറുകൾ പുറത്തിറക്കുന്നത് .ഇന്ന് മുതൽ ആണ് വർദ്ധിച്ച ഓഫറുകൾ പുറത്തിറക്കുന്നത് .കൂടാതെ വർദ്ധിച്ച ഓഫറുകൾക്ക് ഒപ്പം പുതിയ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട് .ജിയോയുടെ വർദ്ധിപ്പിച്ച പ്ലാനുകൾ ഡിസംബർ 6 മുതലാണ് പുറത്തിറക്കുന്നത് .

2  ദിവസ്സത്തെ വാലിഡിറ്റിയിൽ മുതൽ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളും ഇതാ അവസരത്തിൽ ഈ ടെലികോം കമ്പനികൾ പുറത്തിറക്കുന്നുണ്ട് .എന്നാൽ 42 ശതമാനം വരെ വർദ്ധവനിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കുന്നത് എന്നും സൂചിപ്പിക്കുകയുണ്ടായി .എന്നാൽ ഐഡിയ വൊഡാഫോൺ മാത്രമല്ല എയർടെൽ ,ജിയോ എന്നി ടെലികോം കമ്പനികളും പുതിയ വർദ്ധിപ്പിച്ച ഓഫറുകൾ ഡിസംബർ മാസത്തിൽ പുറത്തിറക്കുന്നുണ്ട് .

ഈ വർഷങ്ങളിൽ ഐഡിയ ,എയർടെൽ തുടങ്ങിയ കമ്പനികൾക്ക് സംഭവിച്ച വൻ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കുകൾ എത്തുന്നത് .ഏകദേശം 50000 കൊടികൾക്ക് മുകളിൽ ഐഡിയ എന്ന കമ്പനിക്ക് മാത്രം നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഏകദേശം 40 ശതമാനം വരെയാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :