ഐഡിയ ഓഫറുകൾക്ക് ഒപ്പം ആമസോൺ പ്രൈം സൗജന്യം

Updated on 21-Aug-2019

ഇപ്പോൾ ടെലികോം കമ്പനികൾ അവരുടെ ഓഫറുകൾക്ക് ഒപ്പം നൽകുന്ന രണ്ടു കാര്യങ്ങളിൽ ഒന്നാണ് ആമസോൺ പ്രൈം .രണ്ടാമത്തേത് നെറ്റ്ഫ്ലിക്സ് സബ്സ് ക്രിപ്‌ഷൻ ആണ് .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി കമ്പനികൾ അവരുടെ ഓഫറുകൾക്കൊപ്പം ഇത്തരത്തിൽ സൗജന്യ സബ്സ്ക്രിപ്‌ഷനുകൾ നൽകുന്നുണ്ട് . എന്നാൽ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം ഓഫറുകളും ലഭിക്കുന്നതാണ് .399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോൺ പ്രൈം സൗജന്യ സബ്സ്ക്രിപ്‌ഷൻ ലഭ്യമാകുന്നത് .

399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ സൗജന്യ SMS അതുപോലെ തന്നെ 40 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ആമസോൺ പ്രൈം കൂടാതെ ഐഡിയ മൂവീസ് എന്നിവയും ഇതിൽ സൗജന്യമായി ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

മറ്റു പ്രീ പെയ്ഡ് ഓഫറുകൾ 

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നു .ഐഡിയായുടെ നിലവിൽ ലഭ്യമാകുന്ന മൂന്നു ഓഫറുകൾക്കാണ് ഇപ്പോൾ 100 ശതമാനം ക്യാഷ് ബാക്ക്  (TC )പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകൾക്കാണ് ഇപ്പോൾ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .അൺലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകൾ വഴിയോ അല്ലെങ്കിൽ ഐഡിയായുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :