ഇൻസ്റ്റബിസ് സേവനം ;ICICI ബാങ്ക് നൽകുന്ന പുതിയ സേവനം

ഇൻസ്റ്റബിസ് സേവനം ;ICICI ബാങ്ക് നൽകുന്ന പുതിയ സേവനം
HIGHLIGHTS

ഇന്‍സ്റ്റാബിസ് സേവനം ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്

ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും ഈ സേവനം

ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ്സ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്‍റെ പ്രയോജനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 'ഇന്‍സ്റ്റാബിസ്' പരസ്പര പ്രവര്‍ത്തനക്ഷമമാക്കി ഐസിഐസിഐ ബാങ്ക്. പല ചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റോറന്‍റ്, സ്റ്റേഷനറി സ്റ്റോറുകള്‍, ഫാര്‍മസി, പ്രൊഫഷണലുകളായ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തുടങ്ങിയവര്‍ക്കെല്ലാം യുപിഐ ഐഡി, ക്യൂആര്‍ കോഡ് ഉപയോഗിച്ചുകൊണ്ട് ഉടനടി ഡിജിറ്റലായി ഇടപാടു നടത്താം. ഉപഭോക്താക്കള്‍ക്ക് പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ക്കായും ഡിജിറ്റലായി അപേക്ഷിക്കാം അതോടൊപ്പം അവരുടെ കടകള്‍ 30 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സ്റ്റോറായി മാറ്റാം.

 ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യാപാരികള്‍ക്കു പോലും ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ കെവൈസി നടപടികളും ഉടനടി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. ഇതിനായി വ്യാപാരിക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുകയോ എന്തെങ്കിലും രേഖ സമര്‍പ്പിക്കേണ്ട. ബാങ്കിന്‍റെ എപിഐകള്‍ ഉപയോഗിച്ച് പാന്‍/ആധാര്‍ നമ്പര്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും.

 സ്വയം തൊഴില്‍ ചെയ്യുന്നവരും എംഎസ്എംഇകളുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് ഐസിഐസിഐ ബാങ്ക് വിശ്വസിക്കുന്നുവെന്നും റീട്ടെയില്‍ വ്യാപാരികളാണ് ഇതിലെ വലിയൊരു വിഭാഗമെന്നും അവരുടെ ബിസിനസുകള്‍ ലളിതമാക്കാന്‍ പിന്തുണ നല്‍കുക എന്നത് തങ്ങളുടെ ഉത്തരവാദതിത്തമാണെന്നും ഈ ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് ആദ്യമായി രണ്ടര വര്‍ഷം മുമ്പ് മൊബൈല്‍ ആപ്പായ ഇന്‍സ്റ്റാബിസ് അവതരിപ്പിച്ചതെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo