ആൻഡ്രോയിഡിനെക്കാളും ശക്തമായ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഹുവാവെ ഉടൻ ?

ആൻഡ്രോയിഡിനെക്കാളും ശക്തമായ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഹുവാവെ ഉടൻ  ?
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യമുള്ള ഒരു കമ്പനിയാണ് ഹുവാവെ .എന്നാൽ ഇപ്പോൾ കുറച്ചു ദിവസ്സങ്ങളായി ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ച അത്ര വാണിജ്യം കൈവരിക്കുന്നില്ല .ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് ഉപഭോതാക്കൾ പലപ്രാവശ്യം ചിന്തിക്കുന്ന ഒരു അവസ്ഥ തന്നെ എത്തിക്കഴിഞ്ഞു .

അത് കൂടുതലായി ബാധിച്ചിരിക്കുന്നത് ഹുവാവെ P30 ,ഹോണർ 20ഐ പോലെയുള്ള മോഡലുകളെയാണ് .അതിനു ഒരേഒരു കാരണം മാത്രം .ഗൂഗിളിന്റെ ആപ്ലികേഷനുകൾ ഇനി ഹുവാവെ മോഡലുകളിൽ ലഭിക്കില്ല എന്ന വാർത്ത എത്തിയതിനു ശേഷമാണ് .

കഴിഞ്ഞ മാസമാണ് US ഇത് ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .ഇന്ത്യൻ വിപണിയിലും ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ അത് നല്ല രീതിയിൽ തന്നെ ബാധിച്ചു .ആൻഡ്രോയിഡ്  ഓപ്പറേറ്റിംഗ് സിസ്റ്റം ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നും പിൻവലിക്കുന്നു .ഹുവാവെയുടെ P30 ,വ്യൂ 20 എന്നി മോഡലുകളിൽ ഇന്ന് മറ്റു ഗൂഗിളിന്റെ ആപ്‌ഡേഷനുകൾ ലഭിക്കുകയില്ല എന്നിങ്ങനെ കുറെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ ഹുവാവെ നേരത്തെ തന്നെ അറിയിച്ചിരുന്ന മറ്റൊരു കാര്യമാണ് ,അങ്ങനെ സംഭവിച്ചാൽ അതി ശക്തമായി തന്നെ തിരിച്ചു വരാനുള്ള വഴിയും കണ്ടെത്തിക്കഴിഞ്ഞു എന്ന് .ഇപ്പോൾ ഇതാ ആൻഡ്രോയിഡിനെ തന്നെ വെല്ലുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഹുവാവെ ഉടൻ എത്തുന്നു എന്നാണ് സൂചനകൾ .ആൻഡ്രോയിഡിനെക്കാളും 60 ശതമാനം ഫാസ്റ്റ് ആയിട്ടുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും ഇത് .എന്നാൽ ഇതിനെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഹുവാവെ പുറത്തിവിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo