16MP+8MP+2MP ക്യാമറയിൽ എത്തിയ ഹുവാവെ Y9 പ്രൈം ഇപ്പോൾ ആമസോൺ ഓഫറുകളിൽ വാങ്ങിക്കാം
ആമസോണിൽ നിന്നും ഫ്രീഡം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം
ഹുവാവെയുടെ ഏറ്റവും പുതിയ Y9 പ്രൈം സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഇതിന്റെ സവിശേഷതകളിൽ പ്രധാനമായും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . ജിബിയുടെ റാം വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 15,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
ഹുവാവെയുടെ Y9 പ്രൈം -സവിശേഷതകൾ
6.59 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ ആസ്പെക്റ്റ് റെഷിയോയും & 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Octa-core Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഹുവാവെ Y9 പ്രൈം സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .കൂടാതെ 4,000mAh ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകളും കാഴ്ചവെക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .15,990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .