പോപ്പ് അപ്പ് ക്യാമറയിൽ എത്തിയ ഹുവാവെയുടെ Y9 പ്രൈം നാളെ ആമസോണിൽ നിന്നും വാങ്ങിക്കാം

Updated on 29-Aug-2019

ഹുവാവെയുടെ ഏറ്റവും പുതിയ Y9 പ്രൈം സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഇതിന്റെ സവിശേഷതകളിൽ പ്രധാനമായും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . ജിബിയുടെ റാം വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 15,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നാളെ  ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ഹുവാവെയുടെ Y9 പ്രൈം -സവിശേഷതകൾ 

6.59 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ ആസ്പെക്റ്റ് റെഷിയോയും & 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Octa-core Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഹുവാവെ Y9 പ്രൈം സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .കൂടാതെ 4,000mAh ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകളും കാഴ്ചവെക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .15,990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :