ഹുവാവെയുടെ ഏറ്റവും പുതിയ വാച്ചുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .Huawei Watch GT 2 എന്ന മോഡലുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ വാച്ചുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .14 ദിവസ്സത്തെ ബാറ്ററി ലൈഫ് ആണ് ഇതിനു കമ്പനി പറയുന്നത് .
14,990 രൂപ മുതൽ HUAWEI WATCH GT 2 വാച്ചുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ സെയിലിനു എത്തിയിരിക്കുകയാണ് .2999 രൂപയുടെ ഹുവാവെ മിനി സ്പീക്കർ ഇതിനോടൊപ്പം സൗജന്യമായി ലഭിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
1.2ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 390×390 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 46mm മോഡലുകളിൽ 1.39 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയും കൂടാതെ 454 x 454 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഈ വാച്ചുകളിൽ Bluetooth 5.1 കൂടാതെ GPS സംവിധാനവും നൽകിയിരിക്കുന്നു .
ഇനി ഈ HUAWEI WATCH GT 2 വാച്ചുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Kirin A1 SoC പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എല്ലാ വേരിയന്റുകളും 5ATM വാട്ടർ റെസിസ്റ്റന്റ് കൂടിയാണ് .46mm മോഡലുകൾക്ക് 455mAh ന്റെ ബാറ്ററി ലൈഫും കൂടാതെ 42mmന്റെ മോഡലുകൾക്ക് 215mAh ആണുള്ളത് .46mm മോഡലുകൾക്കാണ് 14 ദിവസ്സം വരെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് . 15 സ്പോർട്സ് ട്രാക്കിംഗ് സംവിധാനവും ഇതിനുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Huawei Watch GT 46mm Sport (Black) മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ s 15,990 രൂപയും കൂടാതെ 46mm ലെതർ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 17,990 രൂപയും കൂടാതെ 46mm Titanium Grey (Metal) മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 21,990 രൂപയും കൂടാതെ 42mm Black വേരിയന്റുകൾക്ക് Rs 14,990 രൂപയും ആണ് വില വരുന്നത് .