ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് തിരിച്ചടി ;ആൻഡ്രോയിഡ് നഷ്ടമാകും

Updated on 23-May-2019
HIGHLIGHTS

ഗൂഗിളിന്റെ ആപ്ലികേഷനുകൾ എന്നിവയും ഇനി ലഭിക്കുകയില്ല

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മാത്രമല്ല ലോകവിപണിയിൽ തന്നെ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് ഹുവാവെ .വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെയാണ് ഹുവാവെ ലോകവിപണിയിൽ തന്നെ ടോപ്പിൽ എത്തിയിരിക്കുന്നത് .ഇന്ത്യൻ വിപണിയിലും ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .എന്നാൽ ഇപ്പോൾ ഹുവാവെയുടെ ആരാധകർക്ക് ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത് .പുതിയ അപ്പ്‌ഡേഷനുകൾ ഇനി ഹുവാവെയുടെ ഫോണുകൾക്ക് ലഭിക്കില്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത് .

അമേരിക്കൻ ഭരണകൂടമാണ് ഇപ്പോൾ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് .ഹുവാവെയ്ക് ഗൂഗിൾ നിലവിൽ നൽകിവരുന്ന പിന്തുണ പിൻവലിക്കുവാനാണ് ട്രെമ്പ് ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത് .ഹുവാവെയെ സംബദ്ധിച്ചടത്തോളോം വലിയ ഒരു  ഷീണം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നുതന്നെ പറയാം .ഹുവാവെയുടെ ഉത്പന്നങ്ങളെ അമേരിക്കൻ വാണിജ്യ വകുപ്പ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ഗൂഗിളിന് പുതിയ നിർദേശങ്ങൾ ഇപ്പോൾ അമേരിക്കൻ ഭരണകൂടം നൽകിയിരിക്കുന്നത് .

അതിൽ ഏറ്റവും വലിയ കോട്ടങ്ങളിൽ എടുത്തുപറയേണ്ടത് ആൻഡ്രോയിഡിന്റെ പിന്തുണകൾ ഇനി മുതൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുകയില്ല എന്നതാണ് .ആൻഡ്രോയിഡിന്റെ പിന്തുണ ഇല്ലാതാകുന്നതോടെ പുതിയ അപ്പ്‌ഡേഷനുകൾ ഇനി മുതൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുകയില്ല .കൂടാതെ ഗൂഗിളിന്റെ ആപ്ലിക്കേഷനുകളും ഇനി മുതൽ ഹുവാവെയുടെ ഫോണുകളിൽ സപ്പോർട്ട് ആകുകയില .പ്ലേ സ്റ്റോറുകളിലും നിയന്ത്രണം ഗൂഗിൾ ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത് .എന്നാൽ ആൻഡ്രോയിഡിന് പകരമായി സ്വന്തമായി പുതിയൊരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കും എന്നാണ് സൂചനകൾ .

ഹുവാവെയുടെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന ഹുവാവെ P30 പ്രൊ ,ഹുവാവെ P30 ലൈറ്റ് കൂടാതെ ഹുവാവെ മേറ്റ് 20 പ്രൊ എന്നി മോഡലുകളിൽ ഇനി മുതൽ ആൻഡ്രോയിഡിന്റെ സുരക്ഷാ അപ്പ്‌ഡേഷനുകൾ ലഭിക്കുകയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഗൂഗിളിന്റെ മറ്റു സേവനങ്ങൾ ഈ മോഡലുകൾക്ക്  എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :