ആൻഡ്രോയിഡിന്റെ 10ൽ ഹുവാവെയുടെ പുതിയ ഫോണുകൾ ?

ആൻഡ്രോയിഡിന്റെ 10ൽ ഹുവാവെയുടെ പുതിയ ഫോണുകൾ ?
HIGHLIGHTS

 

ഈ വർഷം ഹുവാവെയുടെ ഫോണുകൾ നേരിട്ടുകൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു അമേരിക്ക ഹുവാവെയുടെ ഉത്പന്നങ്ങളെ ബാൻഡ് ചെയ്തിരുന്നത് .അതിനു ശേഷം ഹുവാവെയുടെ ഫോണുകളിൽ നിന്നും ഗൂഗിളിന്റെ സേവനങ്ങൾ നിർത്തലാക്കുന്നു എന്നതരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു .ഗൂഗിളിന്റെ ചില ആപ്പ്ലികേഷനുകൾ ഹുവാവെയുടെ ഫോണുകളിൽ നിന്നും നീക്കം ചെയ്തിരുന്നു .

അതിനു ശേഷം ഹുവാവെ ഹാർമണി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായും വിവരങ്ങൾ ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഹുവാവെ എത്തുന്നത് പുതിയൊരു വർത്തയുമായാണ് .ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 10 ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിക്കുന്നു .ഇനി പുറത്തിറങ്ങുവാൻ ഇരിക്കുന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിലാണ് ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

എന്നാൽ ഇത് ചിലപ്പോൾ ഹുവാവെയുടെ മേറ്റ് 30 കൂടാതെ ഹുവാവെ മേറ്റ് 30 പ്രൊ എന്നി സ്മാർട്ട് ഫോണുകളിലാകും എന്നും സൂചനകൾ ലഭിക്കുന്നുണ്ട് .സെപ്റ്റംബർ 19നു ആണ് ഹുവാവെയുടെ ഈ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ സ്റ്റൈലിഷ് ഡിസൈനിലും അതുപോലെ തന്നെ  Kirin 990 പ്രോസസറുകളിലും ആണ് ഇത് എത്തുന്നത് എന്നാണ് സൂചനകൾ .

4G കൂടാതെ 5G വേരിയന്റുകളും ആൻഡ്രോയിഡിന്റെ 10 ൽ പുറത്തിറങ്ങുന്ന ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ എത്തുന്നുണ്ട് .മേറ്റ് 30 സീരിയസ്സുകൾ  3D ഫേസ് അൺലോക്കിങ് സംവിധാനത്തോടുകൂടിയാണ് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo