HUAWEI P40 LITE ഫോണുകൾ പുറത്തിറക്കി ;ഫീച്ചറുകൾ നോക്കാം

Updated on 28-Feb-2020
HIGHLIGHTS

KIRIN 810 പ്രോസസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് HUAWEI P40 LITE എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുകയാണ് .Huawei P30 Lite എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് HUAWEI P40 LITE  മോഡലുകൾ .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 299 വരും ,.അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം approx Rs 23,400 രൂപയ്ക്ക് അടുത്തുവരും .മറ്റു സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080 x 2310 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ Kirin 810 പ്രൊസസറുകളിലാണ്‌ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ Android 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസുകൾ + 2 മെഗാപിക്സലിന്റെ മാക്രോ സെൻസറുകൾ + 2 മെഗാപിക്സലിന്റെ സെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ മുന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ഹുവാവെയുടെ പി 30 ലൈറ്റ് ഫോണുകൾക്ക് 24MP+8MP+2MP ക്യാമറകൾ ആയിരുന്നു ഉണ്ടായിരുന്നത് .

നിലവിൽ ഒരു വേരിയന്റ് മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .6GB റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ വേരിയന്റുകൾക്കാണ് ഏകദേശം Rs 23,400 രൂപ വിലവരുന്നത് .4200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററിയിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ  40W ന്റെ സൂപ്പർ ചാർജ്ജ് ഫാസ്റ്റ് ചാർജിങ് ടെക്ക്നോളജിയാണ് . Midnight Black, Sakura Pink കൂടാതെ  Crush Green എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :