68 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ P30 ഇന്ന് പുറത്തിറങ്ങുന്നു
പാരിസിൽ നടക്കുന്ന ചടങ്ങിലാണ് ഇത് പുറത്തിറക്കുന്നത് .
കഴിഞ്ഞ വർഷം ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെ P20 Pro .എന്നാൽ ഈ വർഷം ഹുവാവെയുടെ P30 കൂടാതെ ഹുവാവെയുടെ P30 Pro സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .ഇപ്പോൾ അതിന്റെ പുതിയ എഡിഷനുകളുടെ വിവരങ്ങൾ പുറത്തുവിടുകയുണ്ടായി .റെഡ് എഡിഷനുകളും പുറത്തിറങ്ങുന്നുണ്ട് .ഇന്ന് ഇന്ത്യൻ സമയം 6.30നു ആണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ലൈവ് കാണുവാൻ സാധിക്കുന്നതാണ് .
6.1 ഇഞ്ചിന്റെ QHD OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .2340×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .Kirin 980 പ്രോസസറുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് എത്തുന്നത് .Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 40MP + 8MP + 20 MPട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഹുവാവെ പി 30 മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് .റെഡ്മി കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ പുറത്തിറങ്ങുന്നു .ഇപ്പോൾ പാരിസിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കുന്നതാണ് .68 മെഗാപിക്സലിന്റെ ക്യാമറകൾ പിന്നിൽ തന്നെ നൽകിയിരിക്കുന്നു .58000 രൂപ മുതൽ 78000 രൂപവരെയാണ് ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ പ്രതീക്ഷിക്കുന്നത് .