ഹുവാവെയുടെ P30 പ്രൊ മോഡലുകൾക്ക് ദി വേൾഡ് അറ്റ് നൈറ്റ് സർട്ടിഫിക്കേഷൻ

ഹുവാവെയുടെ P30 പ്രൊ മോഡലുകൾക്ക് ദി വേൾഡ് അറ്റ് നൈറ്റ്  സർട്ടിഫിക്കേഷൻ
HIGHLIGHTS

മികച്ച രീതിയിൽ വെളിച്ചകുറവിൽ പിക്ച്ചറുകൾ എടുക്കുന്നതിനാലാണ് ഇത് ലഭിച്ചിരിക്കുന്നത്

 

 

ഹുവാവെയുടെ ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെ P30 പ്രൊ എന്ന മോഡലുകൾ .40 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്റർനാഷണൽ  ആസ്‌ട്രോണമിക്കല്‍ യൂണിറ്റിന്റെ പിന്തുണയുള്ള ആഗോള ഫോട്ടോഗ്രഫിയാണ് (ദി വേൾഡ് അറ്റ് നൈറ്റ്) സർട്ടിഫികേഷനുകൾ നൽകിയിരിക്കുന്നത് .വെളിച്ചക്കുറവിലും രാത്രിയിലും മികച്ച പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ക്യാമറകളാണ് ഹുവാവെ P30 പ്രൊ മോഡലുകൾക്കുള്ളത് .അതുകൊണ്ടാണ് പുതിയ TWAN സർട്ടിഫികേഷനുകൾ ലഭിച്ചിരിക്കുന്നത് .

ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 

Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x  ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo