സാംസങ്ങ് ഗാലക്സി നോട്ട് 10 vs ഹുവാവെ P30 പ്രൊ ;ഫീച്ചർ താരതമ്മ്യം

Updated on 23-Aug-2019
HIGHLIGHTS

ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട് .അതിൽ ഇപ്പോൾ എടുത്തു പറയേണ്ട രണ്ടു സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി നോട്ട് 10 കൂടാതെ ഹുവാവെയുടെ P30 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ .രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചർ താരതമ്യം നോക്കാം .

സാംസങ് ഗാലക്സി നോട്ട് 10 

അത്യാവശ്യം വലുപ്പം ഉള്ള മോഡലുകളാണ് സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 .ഡിസ്പ്ലേക്കുറിച്ചു പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേ കൂടാതെ HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ്   എത്തിയിരിക്കുന്നത് .ഒപ്പം 2280 * 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ മൈക്രോ SD സ്ലോട്ടും ഇതിൽ നൽകിയിരിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ബാറ്ററി ലൈഫിനെക്കുറിച്ചാണ് .3500 mahന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .പിന്നെ ഇത് വളരെ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള ഫോണുകളാണ് .168 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .

ഹുവാവെ P30 പ്രൊ 

ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 

Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x  ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :