ഹുവാവെയുടെ ഏറ്റവും പുതിയ P30 മോഡലുകൾ പുറത്തിറക്കി .ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ വയർലെസ്സ് ചാർജിങ് തന്നെയാണ് .10W ന്റെ വേഗത്തിലുള്ള വയർലെസ്സ് ചാർജിങ് സവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ QI സർട്ടിഫികേഷനും ഇതിൽ എടുത്തുപറയേണ്ടതാണ് .ഹുവാവെയുടെ പി 30 പ്രൊ മോഡലുകളെപോലെതന്നെ Leica യുടെ ട്രിപ്പിൾ ക്യാമറയിൽ തന്നെയാണ് ഇതും പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബാക്ക് കേസുകളും പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.1 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും അതുപോലെ 2340×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ (SuperSpectrum Sensor and lens having f1.8 aperture) + 16 മെഗാപിക്സലിന്റെ (ultra-wide angle camera) + 8 മെഗാപിക്സലിന്റെ (telephoto camera with f2.4 aperture ) എന്നിവയാണ് ഇതിന്റെ ക്യാമറകൾക്കുള്ളത് .
ഹുവാവെയുടെ P30 പ്രൊ മോഡലുകൾ
6.47 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .OLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ FHD+ റെസലൂഷനും ഹുവാവെ P30 പ്രൊ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതിനോടൊപ്പം തന്നെ സ്റ്റൈലിഷ് ഡിസൈൻ ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . Amber Sunrise (orange), Breathing Crystal,Pearl White, Aurora കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . IP68 സർട്ടിഫികേഷനും ഹുവാവെയുടെ P30 പ്രൊ മോഡലുകൾക്ക് ഉണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ വൈഡ് + 20 മെഗാപിക്സലിന്റെ അൾട്രാ വൈഡ് കൂടാതെ 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിന്നിലുള്ളത് .അതിൽ 8 മെഗാപിക്സലിന്റെ ടെലെഫോട്ടോ ക്യാമറകളിൽ 5X ഒപ്റ്റിക്കൽ സൂം ലഭ്യമാകുന്നതാണു് .വെളിച്ചക്കുറവിലും മികച്ച പിക്ച്ചറുകൾ എടുക്കുന്നതിനു ഈ ട്രിപ്പിൾ പിൻ ക്യാമറകൾ സഹായകമാകുന്നു .അതിന്നായി പുതിയ പെരിസ്കോപ് ലെൻസുകളാണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ 4200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .