ഹുവാവെയുടെ പുതിയ രണ്ടു മോഡലുകൾ ആമസോണിൽ എത്തി
ഹുവാവെയുടെ P30 പ്രൊ കൂടാതെ ഹുവാവെ P30 ലൈറ്റ് എന്നി മോഡലുകളാണ്
ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഹുവാവെയുടെ P30 പ്രൊ കൂടാതെ ഹുവാവെയുടെ P30 ലൈറ്റ് എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .എന്നാൽ 24 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഹുവാവെയുടെ P30 ലൈറ്റ് മോഡലുകളും കാഴ്ചവെക്കുന്നുണ്ട് .ഹുവാവെയുടെ P30 പ്രൊ മോഡലുകൾക്ക് 71,990 രൂപയും കൂടാതെ ഹുവാവെയുടെ P30 ലൈറ്റ് മോഡലുകൾക്ക് 19,990 & 22990 രൂപയും ആണ് വിലവരുന്നത് .
ആമസോണിൽ നിന്നും ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഹുവാവെയുടെ P30 ലൈറ്റ്
6.15 ഇഞ്ചിന്റെ ഫുൾ HD പ്ലസ് LCD ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ P30 ലൈറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .
കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 3,340mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 18 വാട്ടിന്റെ ക്വിക്ക് ചാർജു ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .