ഹുവാവെയുടെ P30 പ്രൊ സീരിയസ്സുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു
40 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു
40 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു
ഹുവാവെയുടെ ഏറ്റവും P30 പ്രൊ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .നാളെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് . കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹുവാവെ P20പ്രൊ മോഡലുകളുടെ പിൻഗാമിയാണിത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ P30 പ്രൊ മോഡലുകളുടെയും സവിശേഷതകൾ .ഹുവാവെ P20 പ്രൊ മോഡലുകളും ട്രിപ്പിൾ ക്യാമറകളിൽ ആയിരുന്നു വിപണിയിൽ എത്തിയിരുന്നത് .എന്നാൽ P30 പ്രൊ മോഡലുകളിൽ എത്തുമ്പോൾ സ്റ്റൈലിഷ് ഡിസൈൻ കൂടാതെ IP68 എന്നിവയും ഇതിനുണ്ട് .കൂടാതെ 5X ഒപ്ടിക്കൽ സൂം എന്നിവയും ഇതിന്റെ ക്യാമറ സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .
6.47 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .OLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ FHD+ റെസലൂഷനും ഹുവാവെ P30 പ്രൊ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതിനോടൊപ്പം തന്നെ സ്റ്റൈലിഷ് ഡിസൈൻ ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . Amber Sunrise (orange), Breathing Crystal,Pearl White, Aurora കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . IP68 സർട്ടിഫികേഷനും ഹുവാവെയുടെ P30 പ്രൊ മോഡലുകൾക്ക് ഉണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ വൈഡ് + 20 മെഗാപിക്സലിന്റെ അൾട്രാ വൈഡ് കൂടാതെ 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിന്നിലുള്ളത് .അതിൽ 8 മെഗാപിക്സലിന്റെ ടെലെഫോട്ടോ ക്യാമറകളിൽ 5X ഒപ്റ്റിക്കൽ സൂം ലഭ്യമാകുന്നതാണു് .വെളിച്ചക്കുറവിലും മികച്ച പിക്ച്ചറുകൾ എടുക്കുന്നതിനു ഈ ട്രിപ്പിൾ പിൻ ക്യാമറകൾ സഹായകമാകുന്നു .അതിന്നായി പുതിയ പെരിസ്കോപ് ലെൻസുകളാണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ 4200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .