സ്റ്റൈലിഷ് ലുക്കിൽ HUAWEI NOVA 7I സ്മാർട്ട് ഫോണുകൾ എത്തുന്നു ;വില ?

സ്റ്റൈലിഷ് ലുക്കിൽ HUAWEI NOVA 7I സ്മാർട്ട് ഫോണുകൾ എത്തുന്നു ;വില ?
HIGHLIGHTS

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തുന്നു

HUAWEI NOVA 7I ഫോണുകളാണ് ജൂലൈ മാസത്തിൽ എത്തുന്നത്

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു . HUAWEI NOVA 7I എന്ന സ്മാർട്ട് ഫോണുകളാണ് ജൂലൈ അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മികച്ച് പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസസ്സർ തന്നെയാണ് HUAWEI NOVA 7I ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

HUAWEI NOVA 7I  -സവിശേഷതകൾ 

6.4  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് (punch-hole cutout) ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2310 x 1080  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന്  Corning Gorilla Glass പ്രൊട്ടക്ഷനും ഇതിനു ലഭ്യമാകുന്നതാണു് .

കൂടാതെ ഈ ഫോണുകൾക്ക് octa-core Kirin 810  പ്രോസസ്സറുകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം വേരിയന്റുകളിൽ വരെ ലഭിക്കുന്നതാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ  + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ  സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,200mAhന്റെ (40W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് RM 1099(ഏകദേശം  Rs. 20000 ) രൂപയ്ക്ക് അടുത്ത് വരും.ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo