8ജിബിയുടെ റാംമ്മിൽ ഹുവാവെയുടെ നോവ 5T എത്തുന്നു

Updated on 19-Aug-2019

 

ഹുവാവെയുടെ മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഹുവാവെയുടെ നോവ  5T എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ രണ്ടു കാര്യങ്ങളാണ് എടുത്തു പറയേണ്ടത് .അതിൽ ആദ്യം പറയേണ്ടത് ഇതിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയും കൂടാതെ 8 ജിബിയുടെ റാം എന്നിവയാണ് .

എന്നാൽ ഈ സ്മാർട്ട് ഫോണുകളും ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ എഡ്ജ് ടു എഡ്ജ് പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .ഡിസ്‌പ്ലേയുടെ മുകളിൽ ഇടതുവശത്തായാണ് ഇതിന്റെ സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നത് .

രണ്ടു റാം ഓപ്‌ഷനുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .കൂടാതെ NFC സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .നോവയുടെ 5 സീരിയസ്സുകളിൽ നോവ 5 ,നോവ 5 പ്രൊ കൂടാതെ നോവ 5ഐ എന്നി മോഡലുകളും പുറത്തിറങ്ങുന്നുണ്ട് .

Android 9 Pie ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ  തന്നെയാണ് നോവയുടെ ഈ  5 സീരിയസ്സുകൾ എല്ലാം പ്രവർത്തിക്കുന്നതും .ഉടൻ തന്നെ ഹുവാവെയുടെ ഈ നോവ 5 സീരിയസ്സുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :