HUAWEI MATEPAD T8 പുറത്തിറക്കി ;വില വെറും 9999 രൂപ
ഹുവാവയുടെ ഏറ്റവും പുതിയ MATEPAD T8 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
8 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ MATEPAD എത്തിയിരിക്കുന്നത്
9999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഹുവാവെയുടെ മറ്റൊരു ഉത്പന്നം കൂടി പുറത്തിറങ്ങിയിരുന്നു .HUAWEI MATEPAD T8 എന്ന് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും HUAWEI MATEPAD T8 എന്ന മോഡലുകൾ സെപ്റ്റംബർ 14 നു ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപ മുതലാണ് HUAWEI MATEPAD T8 എന്ന പുതിയ ടാബ്ലെറ്റുകളുടെ വില ആരംഭിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾ 1280 x 800 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 310 ഗ്രാം ഭാരമാണ് HUAWEI MATEPAD T8 എന്ന മോഡലുകൾക്കുള്ളത് .
കൂടാതെ MediaTek MT8768 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .കൂടാതെ 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ Android 10 ൽ തന്നെയാണ് HUAWEI MATEPAD T8 എന്ന മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് HUAWEI MATEPAD T8 എന്ന മോഡലുകളിൽ ലഭിക്കുന്നത് .കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .