5ജി !! ഹുവാവെയുടെ മേറ്റ് 40 സീരിയസ്സ് പുറത്തിറക്കി ;വില ?

5ജി !! ഹുവാവെയുടെ മേറ്റ് 40 സീരിയസ്സ് പുറത്തിറക്കി ;വില ?
HIGHLIGHTS

ഹുവാവെയുടെ പുതിയ സീരിയസ്സുകൾ ലോക വിപണിയിൽ പുറത്തിറക്കി

Mate 40,Mate 40 Pro, Mate 40 Pro+ എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഹുവാവെയുടെ പുതിയ മൂന്ന് മോഡലുകൾ കൂടി ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Mate 40,Mate 40 Pro, Mate 40 Pro+ എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ രണ്ടു മോഡലുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .Mate 40 Pro+ ഫോണുകൾക്ക് 4കെ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഹുവാവെ  Mate 40 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Kirin 9000E പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോർട്ട് ഹുവാവെയുടെ ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

ഹുവാവെ  Mate 40 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറുകൾ + 8 മെഗാപിക്സൽ (ടെലിഫോട്ടോ ലെൻസുകൾ) ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 4,200mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ക്കവെക്കുന്നുണ്ട് .കൂടാതെ 40W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ആകുന്നതാണ് .എന്നാൽ ഈ ഫോണുകളിൽ വയർലെസ്സ് ചാർജിംഗ് സപ്പോർട്ട് ആകില്ല .

ഹുവാവെ  Mate 40 പ്രൊ,40 പ്രൊ പ്ലസ്  -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.76 ഇഞ്ചിന്റെ 2K curved OLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 5nm Kirin 9000 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോർട്ട് ഹുവാവെയുടെ ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് . ഇതേ ഫീച്ചറുകൾ തന്നെയാണ് മേറ്റ് 40 പ്രൊ പ്ലസ് ഫോണുകൾക്കും ഉള്ളത് .എന്നാൽ Mate 40 പ്രൊ പ്ലസ് ഫോണുകൾ 12  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഹുവാവെ  Mate 40 പ്രൊ ഫോണുകൾ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 20 മെഗാപിക്സൽ + 12 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഹുവാവെ  Mate 40 പ്രൊ പ്ലസ് ഫോണുകളും 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സൽ + 20 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

ഈ രണ്ടു സ്മാർട്ട് ഫോണുകളും 4400mah ന്റെ ബാറ്ററി(50W ഫാസ്റ്റ്  wireless charging കൂടാതെ  66W ഫാസ്റ്റ്  wired charging) ലൈഫാണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഹുവാവെ മേറ്റ് 40 സീരിയസ്സ് ആരംഭിക്കുന്നത് Euro 999 മുതലാണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശ വില 86000 രൂപയ്ക്ക് അടുത്തുവരും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo