40+40+8 +3D TOF എംപി ക്യാമറയിൽ ഹുവാവെയുടെ മേറ്റ് 30 പ്രൊ 5ജി പുറത്തിറക്കി ;വില ?

Updated on 20-Sep-2019
HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ;ഹുവാവെയുടെ മേറ്റ് 30 കൂടാതെ ഹുവാവെ മേറ്റ് 30 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ  പറയേണ്ടത് ഇതിന്റെ 40 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ആണ് .ഇപ്പോൾ ലോകവിപണിയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

ഹുവാവെയുടെ മേറ്റ് 30 പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .1176 x 2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass 6 പ്രൊട്ടക്ഷനും ഇതിൽ ലഭിക്കുന്നതാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസസറുകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .HiSilicon Kirin 990 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ 10 ൽആണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

നാല് ക്യാമറകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ  f/1.6, 27mm  വൈഡ് + 40 മെഗാപിക്സലിന്റെ അൾട്രാ വൈഡ് + 8 മെഗാപിക്സലിന്റെ ടെലെഫോട്ടോ + 3D TOFക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .സെൽഫി ക്യാമറകളിലും 3D TOF ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128/256GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ  4500 mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .കൂടാതെ 40W ഫാസ്റ്റ് ചാർജിങ് ബാറ്ററിയും കൂടാതെ 27W ഫാസ്റ്റ് വയർലെസ്സ് ചാർജിങും ആണ് ഇതിനുള്ളത് .Black, Space Silver, Cosmic Purple, Emerald Green, Orange, Forest Greenഎന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5ജി വേർഷനുകളും ഇതിൽ ലഭിക്കുന്നതാണ് .വില EUR 1100 (roughly Rs 86,000) രൂപയ്ക്ക് അടുത്തുവരും .കൂടാതെ 5ജി എഡിഷനുകൾക്ക് EUR1200 (rougly Rs 94,600) രൂപയ്ക്ക് അടുത്തുമാണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :