ഹോണറിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്മാർട്ട് മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഹോണർ 8X എന്ന മോഡലുകൾ .മികച്ച വാണിജ്യമാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ചിരുന്നത് .ഇപ്പോൾ ഇതാ ഹോണറിന്റെ 9X സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഹോണറിന്റെ 9X സ്മാർട്ട് ഫോണുകൾ ജൂലൈ 23നു ചൈന വിപണിയിൽ എത്തുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് ഹോണർ 9X ഫോണുകളും എത്തുന്നത് .
ഹോണറിന്റെ 9X കൂടാതെ ഹോണർ 9X പ്രൊ മോഡലുകളും ഈ മാസം തന്നെ ലോകവിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത ഇതിന്റെ സെൽഫി ക്യാമറകൾ പുറത്തിറങ്ങുന്നത് പോപ്പ് അപ്പിലാണ് .48 +2 +8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .Android 9-based EMUI 9.0 അല്ലെങ്കിൽ 9.1 തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), Bluetooth 5.0 LE, GPS + GLONASS, കൂടാതെ USB Type-C എന്നിവ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .കൂടാതെ കിരിന്റെ ഏറ്റവും പുതിയ KIRIN 810 പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ജൂലൈ 23നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പ്രതീക്ഷിക്കാം .