ഒരുപാടു നാളുകൾക്ക് ശേഷം വിപണി തിരിച്ചുപിടിക്കുവാൻ HTC എത്തുന്നു .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ HTCയുടെ ഏറ്റവും പുതിയ WILDFIRE X എന്ന സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുകയാണ് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 13999 രൂപ മുതൽ 17999 രൂപവരെയാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
HTCയുടെ WILDFIRE X
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകൾ പ്രവർത്തിക്കുന്നത് Helio P22 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,300mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 8 മെഗാപിക്സലിന്റെ ലെൻസ് 2X ഒപ്റ്റിക്കൽ സൂം +5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 13999 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 17999 രൂപയും ആണ് വിലവരുന്നത് . എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും 3 ജിബിയുടെ സ്പെഷ്യൽ വേരിയന്റുകൾ ഓഫറുകളിൽ 9999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആഗസ്റ്റ് ൨൨നു ഉച്ചയ്ക്ക് 12മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാവുന്നതാണ് .