HTCയുടെ WILDFIRE X സ്മാർട്ട് ഫോണുകൾ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ;10999 രൂപ മുതൽ

Updated on 22-Aug-2019
HIGHLIGHTS

 

കുറെ നാളുകൾക്ക് ശേഷം വിപണി തിരിച്ചുപിടിക്കുവാൻ HTC എത്തുന്നു .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ HTCയുടെ ഏറ്റവും പുതിയ  WILDFIRE X എന്ന സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുകയാണ് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 10999 രൂപ മുതൽ 13999 രൂപവരെയാണ് .ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ സെയിൽ ആരംഭിക്കുന്നതാണ് . ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

HTCയുടെ WILDFIRE X

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകൾ പ്രവർത്തിക്കുന്നത് Helio P22 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,300mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 8 മെഗാപിക്സലിന്റെ ലെൻസ് 2X ഒപ്റ്റിക്കൽ സൂം +5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 10999 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും ആണ് വിലവരുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :