ഒരു സമയത്തു ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നായിരുന്നു HTC .എന്നാൽ സാംസങ്ങിന്റെ ആൻഡ്രോയിഡ് ഫോണുകളുടെ വരവോടുകൂടി HTC ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കുവാനായില്ല .ഇപ്പോൾ ഇതാ HTC തിരിച്ചു വരുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത് .
HTC Viverse ആണ് നാളെ ജൂൺ 28നു വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ HTC യിൽ നിന്നും ഈ വർഷം സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .5ജി സ്മാർട്ട് ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന സമയത്തു തന്നെ HTC യുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ .ജൂൺ 28നു ആണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത് .